തമിഴ്‌നാട് ശ്രീപെരുംപുത്തൂരില്‍ ബൈക്കപകടത്തില്‍പെട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അരുണ്‍ ഇനി ഒമ്പത് പേരിലൂടെ ജീവിക്കും. ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തില്‍ ഹരികുമാറിന്റെയും ശ്രീലതയുടെയും മകന്‍ എച്ച്. അരുണ്‍ (24) ആണ് മരിച്ചത്. രണ്ട് വൃക്കകള്‍,നേത്രപടലങ്ങള്‍, ഹൃദയ വാല്‍വ്, ശ്വാസകോശം, ചെറുകുടല്‍, കരള്‍ എന്നിവ ദാനം ചെയ്തു. അവയവങ്ങള്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു രോഗികളില്‍വെച്ചുപിടിപ്പിച്ചു. കൊട്ടിയം എസ്.എന്‍ പോളിടെക്‌നിക് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കഴിഞ്ഞ അരുണ്‍ ശ്രീപെരുംപുത്തൂരില്‍ വാഹനങ്ങളുടെ ഇലക്ട്രോണിക്‌സ് ഭാഗങ്ങളും സെന്‍സറുകളും നിര്‍മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മന്ത്രി പി.സി. വിഷ്ണുനാഥ്, രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സഹോദരന്‍: എച്ച്. അഖില്‍.

