നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. സർക്കാർ ആശാവർക്കർമാരോട് സ്വീകരിച്ച തെറ്റായ സമീപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞാണ് പ്രചാരണം നടത്തുന്നത്.വ്യാഴാഴ്ച രാവിലെ ചന്തക്കുന്നിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. കടകൾ കയറിയിറങ്ങിയും വീടുകൾ കയറിയിറങ്ങിയും പ്രചാരണം നടത്തി. പ്രചാരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും നടത്തി. വരും ദിവസങ്ങളിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുമെന്ന് ആശാവർക്കർമാർ പറഞ്ഞു.

Leave a Reply

spot_img

Related articles

’80s’ ട്രെൻഡ് വൈറലായി; നേതാക്കളും ചലചിത്ര താരങ്ങളും ട്രെൻഡിനൊപ്പം ചേർന്ന് സമൂഹ മാധ്യമങ്ങളിൽ

ഇൻസ്റ്റാഗ്രാം റീലുകള്‍, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെല്ലാം എണ്‍പതുകളിലെ വിന്റേജ് സംസ്കാരവും ഫാഷൻ രീതികളും പുതിയ രൂപത്തില്‍ വൻ തരംഗമായി പടരുന്നു.80കളിലെ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി...

ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത്...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...