ട്രെയിനിൽ നിന്ന് മൊബൈൽ മോഷണം അസം സ്വദേശി റെയിൽവേ പോലീസിന്റെ പിടിയിൽ

ട്രെയിനിൻ്റെ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ വടിയ്ക്ക് അടിച്ച് വീഴ്ത്തിയും കൈ കൊണ്ട് തട്ടിപ്പറിച്ചും കവർന്ന കേസിൽ അസം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. അസം ഗുവഹാത്തി സ്വദേശി ജോഹർ അലി (24) യെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിൽ വച്ചാണ് ഇയാൾ മൊബൈൽ ഫോണുകൾ തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ കോട്ടയം എറണാകുളം റൂട്ടിൽ യാത്ര ചെയ്ത നാല് യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് പ്രതി തട്ടിയെടുത്തത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും മൊബൈൽ ഫോൺ മോഷണം പോയത് സംബന്ധിച്ച് പരാതിക്കാരൻ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, സംഭവത്തിൽ കേസെടുത്ത എറണാകുളം റെയിൽവേ പോലീസ് കേസ് അന്വേഷിക്കുന്നതിനായി കോട്ടയം റെയിൽവേ പോലീസിന് കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്20 ഫോണുകൾ മോഷ്ടിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെടുന്നതിനാണ് പ്രതി പദ്ധതി ഇട്ടിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...