എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല: മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ മാണി പറഞ്ഞു.ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്. സാധാരണ രീതിയില്‍ ഇങ്ങനെയൊരു വാര്‍ത്ത വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അത് വിശദീകരിക്കാറുള്ളതാണ്. അങ്ങനെയൊരു നിലപാടും നിലവില്‍ അവര്‍ എടുത്തിട്ടില്ല. എവിടെ വച്ചാണ്, എപ്പോഴാണ്, എങ്ങനെയാണ് ചര്‍ച്ച നടത്തിയതെന്ന് കൃത്യമായി പറയേണ്ടതല്ലേ? – അദ്ദേഹം ചോദിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...