ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന്

ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന്. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ്‌ പോളിങ്‌.1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ഫലം ചൊവ്വാഴ്‌ച വരും.

ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ്‌.

വിവാദ ആള്‍ദൈവം ഗുർമീത്‌ റാം റഹീമിന്‌ പരോള്‍ അനുവദിച്ച്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി കളത്തില്‍ ഇറക്കി. ലക്ഷക്കണക്കിനുള്ള അനുകൂലികളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ്‌ നീക്കം.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....