ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്ത‌തിന് നാലംഗ സംഘത്തിൻ്റെ ആക്രമണം; മൂന്നു പേർക്ക് പരിക്ക്

ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്ത‌തിനെ തുടർന്ന് നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മ അടക്കം മൂന്നു പേർക്ക് പരിക്ക്.കുറ്റൂർ കാഞ്ഞിരത്താം മോഡിയിൽ പണ്ടാത്തയിൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് (65), മക്കളായ ജോൺ പി. വർഗീസ് (43), റെനി പി. വർഗീസ് (41) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു. വെള്ളിയാഴ്‌ച വൈകിട്ട് ആറു മണിയോടെ ത്രേസ്യാമ്മയുടെ വീടിന് സമീപമായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വരികയായിരുന്ന ജോൺ പി. വർഗീസിൻ്റെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കാൻ ഒരുങ്ങി. സ്‌കൂട്ടർ നിർത്തിയ ജോൺ ബൈക്കിൻ്റെ അമിതവേഗം ചോദ്യം ചെയ്തു.ഇതേതുടർന്ന് ബൈക്കിലെത്തിയ ഇരുവരും ചേർന്ന് ജോണിനെ മർദ്ദിക്കുകയായിരുന്നു. ജോണിന്റെ നിലവിളി കേട്ട് ത്രേസ്യാമ്മ വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൻ റെനിയെയും കൂട്ടി ഓടിയെത്തി. മർദനത്തിൽ നിലത്തു വീണു കിടന്നിരുന്ന ജോണിനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ കൂടി ബൈക്കിൽ എത്തി. തുടർന്ന് നാലുപേരും ചേർന്ന് മൂവരെയും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ സംഘം ബൈക്കിൽ രക്ഷപെട്ടു. ഹെൽമെറ്റ് ഉപയോഗിച്ചുള്ള മർദനത്തിൽ ഇടതുനെറ്റിയിൽ ചതവും ഇടതുകൈയ്യുടെ അസ്ഥിക്ക് പൊട്ടലും ഏറ്റ റെനി പി. വർഗീസ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തിൽ ഒരാൾ കൈപിടിച്ച് തിരിച്ചതിനെ തുടർന്ന് ത്രേസ്യാമ്മയുടെ വലതു കൈക്ക് പരിക്കേറ്റു. തലക്കടിയേറ്റ ജോൺ പി. വർഗീസിന്റെ കർണ്ണപുടത്തിനാണ് പരിക്ക്. ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

spot_img

Related articles

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...