സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ടയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം.

കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്.

വീടിന്‍റെ ജനൽചില്ലുകൾ അടിച്ച് തകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു.

കല്ലേറിൽ ലോക്കൽ സെക്രട്ടറിക്കും പരിക്കുണ്ട്.

കല്ലേറ് കൊണ്ട് ബാബുജിയുടെ കൈക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

ബൈക്കുകളിലെത്തിയ 15 അംഗ സംഘം വീടിന്‍റെ ജനൽച്ചിലുകൾ അടിച്ച് തകർത്തു.

സിറ്റൌട്ടിലുണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞു.

പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബാബുജിയുടെ ഓട്ടോറിക്ഷയും നശിപ്പിച്ചു.

വീട്ട്മുറ്റത്ത് എത്തിയ സംഘം എന്തോ പേര് വിളിച്ചത് കേട്ടു.

പിന്നാലെ ആക്രമണമുണ്ടായെന്ന് ബാബുജി പറഞ്ഞു.

ആക്രമി സംഘത്തിലെ ചിലരെ കണ്ടാലറിയാം.

ആരുമായും തനിക്കൊരു പ്രശ്നവുമില്ല.

പിന്നെ എന്തിനാണ് വീട് കയറി ആക്രമിച്ചതെന്ന് അറിയില്ലെന്നും ബാബുജി പറഞ്ഞു.

കടമ്മനിട്ട ആമപ്പാറയിലും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.

ആക്രമണങ്ങളിൽ മൂന്ന് ബൈക്കുകൾക്ക് കേട് പാടുകൾ സംഭവിച്ചു.

ഇവിടെയും വീടിന്‍റെ ജനൽച്ചില്ലുകൾ അക്രമി സംഘം അടിച്ച് തകർത്തിട്ടുണ്ട്.

സംഭവത്തിൽ ആറൻമുള പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...