വീണ ജോർജിനെതിരായ ആക്രമണം: വി ഡി സതീശന്റേത് പുതിയ നുണയെന്ന് എം വി ഗോവിന്ദൻ. മന്ത്രിക്ക് അരികിലേക്ക് കെ എസ്‍ യു പ്രവർത്തകർ എത്തിയില്ലെന്നത് നുണയാണ് എന്ന് എം വി ഗോവിന്ദൻ. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ദൃശ്യങ്ങളിൽ ആക്രമണം ഇല്ലെന്നത് ന്യായീകരണ വാദം.വിഡീയോ സൂക്ഷിച്ചു നോക്കിയാൽ മതിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
വീണ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ചു .ഇതേ വിഭാഗമാണ് ഇന്നലെയും ആക്രമിച്ചത്. ബോധപൂർവ്വം കടന്നാക്രമിക്കുന്നു.നുണ പറഞ്ഞ് രക്ഷപെടാനാണ് ഇപ്പോൾ ശ്രമമെന്നദ്ദേഹം കുറ്റപ്പെടുത്തി.സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിൽ ഇല്ല.കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്,അത് തകർക്കാൻ ശ്രമമാണ് നടക്കുന്നത്. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം.ആക്രമണങ്ങൾക്ക് എതിരെ ജനകീയ പ്രതിരോധം ഒരുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

