വീണ ജോർജിനെതിരായ ആക്രമണം: വി ഡി സതീശന്റേത് പുതിയ നുണയെന്ന് എം വി ഗോവിന്ദൻ

വീണ ജോർജിനെതിരായ ആക്രമണം: വി ഡി സതീശന്റേത് പുതിയ നുണയെന്ന് എം വി ഗോവിന്ദൻ. മന്ത്രിക്ക് അരികിലേക്ക് കെ എസ്‍ യു പ്രവർത്തകർ എത്തിയില്ലെന്നത് നുണയാണ് എന്ന് എം വി ഗോവിന്ദൻ. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ദൃശ്യങ്ങളിൽ ആക്രമണം ഇല്ലെന്നത് ന്യായീകരണ വാദം.വിഡീയോ സൂക്ഷിച്ചു നോക്കിയാൽ മതിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

വീണ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ചു .ഇതേ വിഭാഗമാണ് ഇന്നലെയും ആക്രമിച്ചത്. ബോധപൂർവ്വം കടന്നാക്രമിക്കുന്നു.നുണ പറഞ്ഞ് രക്ഷപെടാനാണ് ഇപ്പോൾ ശ്രമമെന്നദ്ദേഹം കുറ്റപ്പെടുത്തി.സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിൽ ഇല്ല.കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്,അത് തകർക്കാൻ ശ്രമമാണ് നടക്കുന്നത്. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം.ആക്രമണങ്ങൾക്ക് എതിരെ ജനകീയ പ്രതിരോധം ഒരുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...