തെലുങ്കാനയിൽ സ്കൂളിനെതിരെ ആക്രമണം

തെലുങ്കാനയിൽ സ്കൂളിനെതിരെ ആക്രമണം. സ്കൂൾ മാനേജരായ മലയാളി വൈദികന് മർദ്ദനം.

യൂണിഫോമിനു പകരം മതപരമായ വസ്ത്രം ധരി ച്ച് വിദ്യാർഥികളെത്തിയതിന്റെ കാരണം ചോദിച്ചതിന്റെ പേരിൽ തെലങ്കാനയിലെ സെന്റ് മദർ തെരേസ സ്കൂ‌ൾ ഒരു സംഘം അടിച്ചു തകർത്തു.

സ്‌കൂൾ മാനേജരും മലയാളിയുമായ ഫാ.ജയ്മോൻ ജോസഫിനെ മർദിച്ചു.

സ്‌കൂളിൽ സിആർപിഎഫ് കാവൽ ഏർപ്പെടുത്തി.

മതപരമായ വേഷം ധരിച്ചത് ചോദ്യം ചെയ്തുവെന്ന് ആരോപിച്ചാണ് ചൊവ്വാഴ്‌ച ആക്രമണം നടന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ അധികൃതർ അറിയി ച്ചു.

സ്‌കൂളിന്റെ പ്രധാന കവാടത്തിൽ സ്‌ഥാപിച്ചിരുന്ന മദർ തെരേസയുടെ രൂപം എറിഞ്ഞു വീഴ്ത്തി.

ജനൽച്ചില്ലുകൾ, ചെടിച്ചട്ടികൾ, ഓഫിസ് റൂം അടക്കം തകർത്തു.

ഹൈദരാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം നടത്തുന്ന സ്കൂളിലാണ് സംഭവം.

മതപരമായ വേഷം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പിൽ ഓഫിസിലേക്കു വിളിപ്പിച്ചിരുന്നു.

മാതാപിതാക്കളുടെ അനുമതിയോടെയാണോ ഇതെന്നും തിരക്കി. പിറ്റേന്നാണ് ആക്രമണം നടന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

Leave a Reply

spot_img

Related articles

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പൊലീസ് പിടികൂടി. കോട്ടയം സ്വദേശി ഫെബിൻബിജു, പത്തനംതിട്ട,പ്രമാടം മറുർ...

പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം

പാലാ കടപ്ലാമറ്റം വയലായിൽ പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു.മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ...

ബസ് യാത്രക്കിടെ മാല മോഷണം, യുവതി പിടിയിൽ

കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. കോട്ടയം മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക്...

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി; പ്രതി അമ്മയുടെ ആണ്‍ സുഹൃത്ത്

എറണാകുളം കുറുപ്പുംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികള്‍...