പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം; പരസ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ നിശബ്ദ പ്രചരണ ദിവസം പരസ്യം നല്‍കിയതില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.പരസ്യത്തിലൂടെയും പ്രസംഗത്തിലൂടെയും അത്തരം ശ്രമമാണ് നടക്കുന്നത്. അറിഞ്ഞു ചെയ്താലും അറിയാതെ ചെയ്താലും ശിക്ഷ കിട്ടും. മനപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അവിടെ നിന്നും ഇവിടെ നിന്നും ശിക്ഷ കിട്ടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഭിന്നതയിലൂടെ നേട്ടം ഉണ്ടാക്കുന്നത് ഫാസിസ്റ്റുകള്‍. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ അധികാരത്തില്‍ വന്നത്. പാലക്കാട്ടും ചിലര്‍ അത് പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. നിഷ്‌ക്കളങ്കരായ വോട്ടര്‍മാരെ ഭിന്നിപ്പിച്ചു വോട്ടുകള്‍ വിഭിന്ന തട്ടിലാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം.പ്രസംഗങ്ങളിലൂടെയാണെങ്കിലും പരസ്യങ്ങളിലൂടെയാണെങ്കിലും കരുതിയിരിക്കണം. പാലക്കാട്ട് അത് വിലപോകുമെന്ന് വിശ്വസിക്കുന്നില്ല. അവിടെ കുറച്ച് ബുദ്ധി ഉള്ളവരാണ്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയില്‍ ഫാസിസ്റ്റുകള്‍ക്ക് സ്ഥാനമില്ല. അറിഞ്ഞു കൊണ്ട് ചില ചെയ്തികള്‍ ചെയ്തു പോകുന്നു. അതിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം വിഷുവിന് ശേഷം

സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന...

ശലഭം പൂജയും സ്വിച്ച് ഓണും നടന്നു

ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച്...

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും...

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണന; വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണ്. ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണെന്നും എസ് എൻ ഡി പി യോഗം...