കോട്ടയംകാരുടെ ശ്രദ്ധയ്ക്ക്.. പുറത്തിറങ്ങുമ്പോൾ കൈയ്യിൽ കുട കരുതാൻ മറക്കേണ്ട

വേനൽ വെയിലിൽ കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് ( 38.2°c) രേഖപ്പെടുത്തി.

മറ്റു കേന്ദ്രങ്ങളിലെ താപനില

കണ്ണൂർ വിമാനത്താവളം:37.6°C
നെടുമ്പാശ്ശേരി വിമാനത്താവളം : 37.4
തൃശൂർ : 37.0
പുനലൂർ : 36.5
കോഴിക്കോട് : 36.2 പാലക്കാട്‌ : 35.4
തിരുവനന്തപുരം വിമാനത്താവളം: 33.1

സംസ്ഥാനത്തു അൾട്രാവയലറ്റ് സൂചികയും (UV index) ഉയർന്ന തോതിൽ രേഖപ്പെടുത്തിയത് ആശങ്കക്കു കാരണമായി.സൂര്യനിൽ നിന്നും ഭൗമതലത്തിൽ പതിക്കുന്ന അൾട്രാവൈലറ്റ് റേഡിയേഷൻ്റെ രാജ്യാന്തര സൂചികയാണ് അൾട്രാവൈലറ്റ് ഇൻഡക്സ്.

ഉയർന്ന UV index രേഖപെടുത്തിയ ജില്ലകൾ

കൊല്ലം : 10
പത്തനംതിട്ട : 9
ആലപ്പുഴ: 9
ഇടുക്കി: 9
പാലക്കാട്‌ : 8
മലപ്പുറം : 8

ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോ​ഗങ്ങൾ ഉള്ളവരും കാൻസർ പോലെ ​ഗുരുതര രോ​ഗങ്ങളോ രോ​ഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാ​ഗ്രത പുലർത്തണം. നാളെയും മറ്റന്നാളും കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...