ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടയിലൂടെ കഞ്ചാവുമായി പോയ യുവാക്കൾ പിടിയിൽ

ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി നൈറ്റ് മാര്‍ച്ച്.സംസ്ഥാന സര്‍ക്കാര്‍ ലഹരിമാഫിയക്ക് ഒത്താശ ചെയ്യുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.എറണാകുളം എം ജി റോഡ് മുതല്‍ കച്ചേരിപ്പടി വരെയാണ് മാര്‍ച്ച് നടന്നത്. ഇതിനിടയില്‍ മാര്‍ച്ചിനിടെ ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ നിന്ന് കഞ്ചാവ് പിടികൂടി. കച്ചേരിപ്പടിയില്‍ നിന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഷിയാസിന്റെ പ്രസംഗത്തിനിടെയായിരുന്നു യുവാക്കളെ പിടികൂടിയത്.

കൊച്ചിയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് മുഹമ്മദ് ഷിയാസ് പ്രസംഗത്തില്‍ പറഞ്ഞു. ലഹരിക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയും എക്‌സൈസിന്റെയും പിടിപ്പുക്കേടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് സാധാരണ കുടുംബങ്ങളില്‍ ഭയം നിറയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ലഹരി തടയാമെന്നും ഷിയാസ് പറഞ്ഞു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...