അതുല്യ ജീവനൊടുക്കിയ സംഭവം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് അഭിഭാഷകൻ

ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അഭിഭാഷകന്റെ പ്രതികരണം.സതീഷിന് താത്കാലികമായി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നതും. 2 ലക്ഷം രൂപ വരുന്ന രണ്ട് ജാമ്യക്കാരെ ഹാജരാക്കി സതീഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജാമ്യത്തിൽ വിടണമെന്നാണ് കൊല്ലം ജില്ലാ കോടതി പറഞ്ഞിട്ടുള്ളതെന്നും അഭിഭാഷകൻ മുനീർ പറഞ്ഞു. സതീഷിൻ്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കേറ്റ് സി പ്രതാപചന്ദ്രൻ പിള്ളയാണ്.
സതീഷിന് ഷാർജയിലെ ജോലി നഷ്മായി അതുകൊണ്ടു തന്നെ നാട്ടിലേക്ക് വന്നേ തീരൂ. പോലീസിന് കൈമാറുന്നത് സ്വാഭാവിക നടപടിയാണ്. ക്രൈം ബ്രാഞ്ച് എത്തിയ ശേഷം മാത്രമേ സതീഷിനെ ജാമ്യത്തിൽ വിട്ടയക്കാൻ സാധിക്കൂവെന്നും അഭിഭാഷകൻ പറഞ്ഞു. സതീഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള പ്രതികരിച്ചു. മകളുടെ മരണത്തിൽ അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്നും രാജശേഖരൻപിള്ള പറഞ്ഞു.

Leave a Reply

spot_img

Related articles

കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍...

വിവാഹ സത്കാരത്തിനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം.കായംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു.ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്.വ്യാഴാഴ്ച...

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...