പാലായുടെ പ്രതാപം വീണ്ടെടുക്കണമെന്ന് ഓട്ടോ തൊഴിലാളികൾ;ഉറപ്പെന്ന് ജോസ് കെ മാണി

പാലാ:_നാമനിർദ്ദേശപത്രിക സമർപ്പണത്തിന്ശേഷം പാലാ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലുണ്ടായിന്ന ഓട്ടോ തൊഴിലാളികൾക്കിടയിലേക്കാണ് ജോസ് കെ മാണി ആദ്യം കടന്നുചെന്നത്.

അവരോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ തിരഞ്ഞെടുപ്പും രാഷ്ട്രീയ കാര്യങ്ങളും ചർച്ചയായി. അവർ പറഞ്ഞു”പാലായുടെ നഷ്ടപ്പെട്ട പ്രതാപം മാണി സാറിൻ്റെ മകൻ വീണ്ടെടുക്കണം.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലായ്ക്ക് നിൽക്കുന്ന ഏറ്റവും വലിയ ഉറപ്പ് വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരും എന്നുള്ളതാണെന്ന് ജോസ് കെ മാണി അവരോട് പറഞ്ഞു.

ഞങ്ങൾ അങ്ങേക്കൊപ്പം ഉണ്ടെന്നു പറഞ്ഞ് അവർ ജോസ് കെ മാണിക്ക് വിജയാശംസകൾ നേർന്നു.

പാലാ നഗരസഭാ പരിധിയിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവർ ജോസ് കെ മാണിയുടെ മുന്നിൽ ഉന്നയിച്ചു.

ഈ വിഷയം പരിഹരിക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന ഉറപ്പു നൽകിയാണ് ജോസ് കെ മാണി മടങ്ങിയത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...