അപകടത്തെ തുടർന്ന് ആശുപത്രിക്കിടക്കയിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി വീട്ടിലേക്ക്.നവംബർ 21ന് പുലർച്ചെ കുമരകത്തുണ്ടായ അപകടത്തിലാണ് ആവണിക്കു പരിക്കേറ്റത്. നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വിവാഹം നടത്താനുള്ള കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ആശുപത്രി മംഗല്യവേദിയായത്.കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. വിവാഹനാളില്‍ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തെത്തുടർന്നാണ് ആവണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്.

