കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക തൊഴുത് ഭക്തർ

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക തൊഴുത് ഭക്തർ.തൃക്കാർത്തിക ദർശനം ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിന് ഭക്തരാണ് രാവിലെ മുതൽ തൃക്കാർത്തിക തൊഴാൻ കുമാരനല്ലൂരമ്മയുടെ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിൻ്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാർത്തിക ദർശന സമയമുണ്ട്.രാവിലെ 8.30നു തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം ഉണ്ടായിരിക്കും. നാളെ രാവിലെ 10നു മഹാപ്രസാദമൂട്ട്.ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലെ നടപ്പന്തലിൽ വൈകിട്ട് 5.30 നു തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകൾ തെളിച്ച് ഭക്‌തർ കാർത്തിക വിളക്കൊരുക്കും.രാത്രി 10നു മതിലകത്ത് എഴുന്നള്ളിപ്പോടെ ദേശവിളക്ക് സമാപിക്കും. 5ന് ആണ് ആറാട്ട്.

Leave a Reply

spot_img

Related articles

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും...

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തീരുമാനം. അവിചാരിതമായി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ എം.എൽ.എ. മാണി സി. കാപ്പൻ,...

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം; വീട് പൂർണമായും തകർന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ്...

മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...