പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ തനത് സാംസ്കാരിക പരിസരത്താണ് നാടകപ്രവർത്തനം നടത്തിയിരുന്നത്. സാമൂഹികപ്രശ്നങ്ങളും സാധാരണക്കാരുടെ ജീവിതങ്ങളും സ്നേഹബന്ധങ്ങളിലെ സങ്കീർണ്ണതകളും അദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രമേയമായി ഇടകലർന്നു. പ്രാദേശിക നാടക കൂട്ടായ്മകൾ ഉണ്ടാക്കുന്നതിലും പുതുതലമുറയിലെ നാടക പ്രവർത്തകർക്കായി നാടക ശിൽ്പ്പശാലകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.ഏകലവ്യനാണ്’ സംവിധായകനായി അരങ്ങേറ്റം കുറിച്ച നാടകം. മരമീടൻ, മാറ്റി വെച്ച തലകൾ എന്നിവ കാണികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളാണ്. കൂടാതെ പാക്കനാർ സൂക്തം, ബോളിവിിയ, ശ്വാസം, പെൺവിളക്ക്, മാനസാന്തരത്തിന്റെ ബാക്കിപത്രം, കുകി പായും തീവണ്ടി, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന നാടകങ്ങൾ. കലാജീവിതത്തിന് അംഗീകാരമായി 2023-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും എ.ശാന്തകുമാർ നാടകപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആക്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു...

പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി - പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽനിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹിമ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...