ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു. തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്ത മാത്രമാണിതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, കേസിൽ അന്വേഷണം ശക്തമാക്കിയ എസ്.ഐ.ടി, മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും പരിശോധന നടത്തി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകളും കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...

പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു...

പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി - പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽനിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...