രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്നു വീണ്ടും പരിഗണിക്കും.കേസില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റിയത്.എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല.മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30നാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ നടപടികൾ ആരംഭിച്ചത്.സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം.ബലാത്സംഗ കേസില്‍ ഗുരുതര പരാമര്‍ശങ്ങളാണ് രാഹുലിനെതിരേ പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്ളത്.സീല്‍ ചെയ്ത കവറിലുള്ള പൊലിസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികളും ബലാത്സംഗം നടത്തിയതിന്റെ തെളിവുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്.യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലിസ് കോടതിക്ക് കൈമാറി.

Leave a Reply

spot_img

Related articles

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മഴ വീണ്ടും കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു.വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്...

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...