ചന്ദ്രയാൻ-3 ദൗത്യത്തിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) അഭിമാനകരമായ ഏവിയേഷൻ വീക്ക് ലോറേറ്റ്സ് അവാർഡ് ലഭിച്ചു.
ഐഎസ്ആർഒയ്ക്ക് വേണ്ടി യുഎസിലെ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡർ ശ്രീപ്രിയ രംഗനാഥൻ പുരസ്‌കാരം ഏറ്റുവാങ്ങി.
ഏവിയേഷൻ വീക്ക് നെറ്റ്‌വർക്കിൻ്റെ ലോറേറ്റ് അവാർഡുകൾ ഏവിയേഷൻ, എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രിയിലെ ഉന്നതമായ അംഗീകാരങ്ങളാണ്.
2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് GSLV-മാർക്ക് III (LVM-3) ഹെവി-ലിഫ്റ്റ് റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ-3 വിക്ഷേപിച്ചു.
പേടകത്തിൽ വിക്രം എന്ന ലാൻഡറും പ്രഗ്യാൻ എന്ന റോവറും ഉണ്ടായിരുന്നു.
615 കോടി രൂപയാണ് ചിലവ്.
വിക്രമും പ്രഗ്യാനും 14 ഭൗമദിനങ്ങൾക്ക് തുല്യമായ ഒരു ചാന്ദ്ര ദിനത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതായിരുന്നു.
ചന്ദ്രയാൻ-3 ചന്ദ്രനിൽ ജലത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
കൂടാതെ, സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തി.