അപകടത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനം

അപകടത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. തൂത്തുക്കുടി സ്വദേശികളായ തീര്‍ത്ഥാടകരാണ് പൊലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ട കോന്നി പൂവന്‍പാറയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന തിരുനെല്‍വേലി സ്വദേശികളായ അയ്യപ്പഭക്തര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാര്‍ അപകടം ചോദ്യം ചെയ്ത് തീര്‍ത്ഥാടകരെ മര്‍ദിച്ചു എന്നാണ് പരാതി. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. തങ്ങളെ മര്‍ദിച്ചതില്‍ അയ്യപ്പഭക്തര്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...