പതഞ്ജലി വ്യാജപരസ്യക്കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും
കോടതിയലക്ഷ്യ കേസില്‍ ഇരുവരും ഇന്ന് നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞു.
ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണ് ഇരുവരോടും ജഡ്ജിമാർ ചോദിച്ചു.
ഗവേഷണം നടത്തിയാണ് മരുന്നുകള്‍ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയില്‍ പറഞ്ഞു.
കോടതിയലക്ഷ്യക്കേസില്‍ ജയിലടക്കാൻ കോടതികള്‍ക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നല്‍കി.
ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്.
നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ എന്ന് കോടതി പ്രതികരിച്ചു.
കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്