സുപ്രീംകോടതിയില്‍ മാപ്പ്പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും

പതഞ്ജലി വ്യാജപരസ്യക്കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും

കോടതിയലക്ഷ്യ കേസില്‍ ഇരുവരും ഇന്ന് നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞു.

ഹർജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാർ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

കോടതി നിർദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണ് ഇരുവരോടും ജഡ്ജിമാർ ചോദിച്ചു.

ഗവേഷണം നടത്തിയാണ് മരുന്നുകള്‍ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയില്‍ പറഞ്ഞു.

കോടതിയലക്ഷ്യക്കേസില്‍ ജയിലടക്കാൻ കോടതികള്‍ക്ക് ആകുമെന്നും ജഡ്ജിമാർ മുന്നിറിയിപ്പ് നല്‍കി.

ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്.

നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ എന്ന് കോടതി പ്രതികരിച്ചു.

കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...