ബാങ്ക് വായ്പാ തട്ടിപ്പ്; മൂന്നു പ്രതികളും കൂടി 81 ലക്ഷം പിഴയടക്കണം

ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജറും അസി. മാനേജറും ഭാര്യയും കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവർക്ക് കോടതി തടവും പിഴയും വിധിച്ചു.

ദേനാ ബാങ്ക് വായ്പ തട്ടിപ്പിലാണ് രണ്ട് ബാങ്ക് ജീവനക്കാർ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും വിധിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.

ബാങ്കിലെ ഇടപാടുകരുടെ സ്ഥിര നിക്ഷേപം മറയാക്കി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികള്‍ വായ്പയെടുത്തത്.

തട്ടിയെടുത്ത പണം കൊണ്ട് രണ്ടാം പ്രതി വാങ്ങിയ സ്വത്തുകള്‍ വിൽപ്പന നടത്തിയ ബാങ്ക് നഷ്ടം നികത്തണമെന്നും കോടതി ഉത്തരവിട്ടു.

മൂന്നു പ്രതികളും കൂടി 81 ലക്ഷം പിഴയടക്കണം. ഒന്നാം പ്രതിയും മുൻ മാനേജരുമായ പി.വി. സുധീറിന് രണ്ടു വർഷമാണ് ശിക്ഷ.

രണ്ടാം പ്രതിയും അസിസ്റ്റൻറ് മാനേജറുമായ ബാലകൃഷ്ണന് ഏഴു വർഷം കഠിന തടവും വിധിച്ചു. ബാലകൃഷ്ണൻെറ ഭാര്യ സിന്ധുവിന് രണ്ടു വർഷവും പിഴയും വിധിച്ചു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...