ആലപ്പുഴ മാരാരിക്കുളത്ത് മദ്യ ലഹരിയിൽ യുവാവ് ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമം . മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്.ഗുരുതര പരുക്കേറ്റ സന്തോഷിനെ വിദഗ്ത ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 5.50 നായിരുന്നു സംഭവം. ബാറിനുള്ളിൽ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജോലിയിൽ പ്രവേശിക്കാനായി ബാറിലേക്ക് സന്തോഷ് എത്തുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്.