ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 164ന് 5 എന്ന നിലയിലാണ് ഇന്ത്യ.നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയേക്കാൾ 310 റൺസ് പിറകിലാണ് ഇന്ത്യയിപ്പോഴും.82 റൺസ് എടുത്ത യശ്വസി ജയ്സ്വാളാണ് ഇന്ത്യയ്ക്കായി മികച്ചു നിന്നത്. മികച്ച ഫോമിൽ കളിച്ച ജയ്സ്വാൾ നിർഭാഗ്യവശാൽ റൺഔട്ട് ആവുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ(3), കെ എൽ രാഹുൽ (24), വിരാട് കോലി (36), ആകാശ് ദീപ് (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ.കളി അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജയും, ഋഷഭ് പന്തുമാണ് ക്രീസിൽ.ഓസ്ട്രേലിയയ്ക്കായി പാറ്റ് കമിൺസും സ്കോട്ട് ബോളണ്ടും ഈ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ (140) മികച്ച ബാറ്റിംഗിൽ ആണ് ഓസ്ട്രേലിയ മോശമല്ലാത്ത സ്കോർ നേടിയത്. ഇന്ത്യക്കായി ജസ്‌പ്രീത് ബുംറ 4 ഉം, രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.