ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 164ന് 5 എന്ന നിലയിലാണ് ഇന്ത്യ.നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയേക്കാൾ 310 റൺസ് പിറകിലാണ് ഇന്ത്യയിപ്പോഴും.82 റൺസ് എടുത്ത യശ്വസി ജയ്സ്വാളാണ് ഇന്ത്യയ്ക്കായി മികച്ചു നിന്നത്. മികച്ച ഫോമിൽ കളിച്ച ജയ്സ്വാൾ നിർഭാഗ്യവശാൽ റൺഔട്ട് ആവുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ(3), കെ എൽ രാഹുൽ (24), വിരാട് കോലി (36), ആകാശ് ദീപ് (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ.കളി അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജയും, ഋഷഭ് പന്തുമാണ് ക്രീസിൽ.ഓസ്ട്രേലിയയ്ക്കായി പാറ്റ് കമിൺസും സ്കോട്ട് ബോളണ്ടും ഈ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ (140) മികച്ച ബാറ്റിംഗിൽ ആണ് ഓസ്ട്രേലിയ മോശമല്ലാത്ത സ്കോർ നേടിയത്. ഇന്ത്യക്കായി ജസ്‌പ്രീത് ബുംറ 4 ഉം, രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.

Leave a Reply

spot_img

Related articles

നാടകീയ ജയം; അവസാന നിമിഷം ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തകർപ്പൻ...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48...

മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിന് സഞ്ജു സാംസൺ അർഹനായി

ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്....

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം.ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4...