പഴയ സ്യൂട്ട്‍കേസ് വാങ്ങിയ യുവതി അതിനകത്തെ കാഴ്ചകൾ‌ കണ്ട് ഞെട്ടി

സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങി വിൽക്കുന്നത് വിദേശങ്ങളിലൊക്കെ നല്ല ബിസിനസാണ്. പ്രത്യേകിച്ചും ബ്രാൻഡ്, ഡിസൈനർ ഉത്പന്നങ്ങൾ.

എന്തായാലും, അതുപോലെ ഒരു പഴയ സ്യൂട്ട്‍കേസ് വാങ്ങിയ യുവതി അതിനകത്തെ കാഴ്ചകൾ‌ കണ്ട് അന്തംവിട്ടുപോയിരിക്കയാണ്.

‘ബെക്കിസ് ബസാർ’ ഉടമയായ ബെക്കി ചാൾട്ടണാണ് ഈ പഴയ സ്യൂട്ട്‍കേസ് വാങ്ങിയത്. ഹീത്രൂ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഉമസ്ഥനില്ലാതെ കിട്ടിയ സ്യൂട്ട്‍കേസാണ് താൻ വാങ്ങിയത് എന്നാണ് ബെക്കി പറയുന്നത്.

ഓൺലൈനിൽ സ്യൂട്ട്കേസ് വാങ്ങാൻ അവൾ നൽകിയത് 8369 രൂപയാണ്. എന്നാൽ, സ്യൂട്ട്‍കേസ് വീട്ടിലെത്തി അത് തുറന്ന് നോക്കിയപ്പോഴാണ് അവൾ ശരിക്കും ഞെട്ടിപ്പോയത്.

ആ സ്യൂട്ട്കേസിനകത്ത് നിരവധി വിലപിടിപ്പുള്ള സാധനങ്ങളുണ്ടായിരുന്നു എന്നാണ് അവൾ തന്റെ ടിക്ടോക്ക് വീഡിയോയിൽ വെളിപ്പെടുത്തിയത്.

Beckybazaar എന്ന തന്റെ അക്കൗണ്ടിലൂടെയാണ് അവൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 1.6 മില്ല്യൺ പേരാണ് വീഡിയോ കണ്ടത്.

വീഡിയോയിൽ ഓരോ വസ്തുക്കളും അവൾ പ്രത്യേകം പ്രത്യേകം കാണിക്കുന്നുമുണ്ട്. Delsey -യുടെ നീല നിറത്തിലുള്ള സ്യൂട്ട്കേസായിരുന്നു അത്.

അതിനകത്തുള്ള കാഴ്ചയായിരുന്നു അവളെ അതിനേക്കാളൊക്കെ അമ്പരപ്പിച്ചത്. നിറയെ വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളായിരുന്നു അതിനകത്ത്.

Tommy Hilfiger -ന്റെ വസ്ത്രങ്ങൾ അതിനകത്തുണ്ടായിരുന്നു. അതുപോലെ Guess -ൽ നിന്നുള്ള ബാ​ഗുകളും അതിനകത്തുണ്ടായിരുന്നു.

എന്തായാലും, വീഡിയോ കണ്ടവർ ഞെട്ടിപ്പോയി. നമ്മുടെ നഷ്ടപ്പെട്ട വസ്തുക്കൾ ഇങ്ങനെ ഓൺലൈനിൽ വിൽക്കപ്പെടുകയാണോ ചെയ്യുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.

‘എന്റെ ​ല​ഗേജ് എയർപോർട്ടിലോ മറ്റോ നഷ്ടപ്പെട്ടുപോയാൽ അത് എനിക്ക് തിരികെ തരുന്നതിന് പകരം ഇങ്ങനെ വിറ്റാൽ എന്ത് ചെയ്യും’ എന്നായിരുന്നു ഒരാൾ ബെക്കിയുടെ വീഡിയോയ്ക്ക് കമന്റ് നൽകിയത്. ഈ സ്യൂട്ട്കേസിൽ നിന്നും കിട്ടിയ സാധനങ്ങൾ വിൽക്കുന്നതിലൂടെ ബെക്കിക്ക് നല്ലൊരു തുക കൈവരും എന്നാണ് കരുതുന്നത്.

Leave a Reply

spot_img

Related articles

പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടൽ

എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ...

പി.പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കണ്ണൂരിലെ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ പി.പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്...

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...