ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ട് കണ്ട് ഞെട്ടി 20കാരൻ

ഇൻസ്റ്റ​ഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ നേരിട്ട് കണ്ടതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്.

ഏറെ ആശിച്ച്, കിലോമീറ്ററുകൾ യാത്ര ചെയ്താണ് 20കാരനായ യുവാവ് തന്റെ കാമുകിയെ കാണാൻ കാൺപൂരിൽ എത്തിയത്.

എന്നാൽ, കാമുകിയെ കണ്ടതോടെ യുവാവിന്റെ മട്ടുമാറി. യുവതിയെ പൊതിരെ മർദ്ദിച്ചു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകിക്ക് പ്രായം 45 ആയതാണ് മർദ്ദനത്തിന് കാരണം.

യുവതിക്ക് 45 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞപ്പോൾ ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും അതുകൊണ്ടാണ് മർദ്ദിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ദീപേന്ദ്ര സിംഗ് (20) എന്നയാളാണ് അറസ്റ്റിലായത്. യുവതിയുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടെന്നും ചാറ്റിലൂടെ അടുത്തെന്നും ഇരുവരും പ്രണയത്തിലായെന്നും പൊലീസ് പറഞ്ഞു.

ഒരു ദിവസം ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ചെറുപ്പക്കാരിയായാണ് യുവതി യുവാവുമായി ചാറ്റ് ചെയ്തത്.

എന്നാൽ നേരിട്ട് കണ്ടപ്പോൾ ദീപേന്ദ്ര ഞെട്ടി. പ്രായം ചോദിച്ചപ്പോൾ തനിക്ക് 45 വയസ്സുണ്ടെന്ന് യുവതി വെളിപ്പെടുത്തി.

പ്രകോപിതനായ ദീപേന്ദ്ര യുവതിയുമായി വാക്കുതർക്കമുണ്ടാകുകയും അവളുടെ തല തറയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊബൈൽ എടുത്ത് ഇയാൾ ഓടി രക്ഷപ്പെട്ടു.

പിന്നീട് തൻ്റെ മൊബൈൽ ഫോണും മോഷ്ടിച്ച അജ്ഞാതൻ തന്നെ മർദിച്ചെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകി.

എന്നാൽ, അന്വേഷണത്തിൽ ദീപേന്ദ്രയെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...