ക്വാറിയില്‍ നിന്ന് മെറ്റല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; ലോറിക്ക് നേരെ ബിയർ കുപ്പിയേറ്

ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തില്‍ കാറിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.

ലോറി ഡ്രൈവര്‍ പൂനൂര്‍ തേക്കിന്‍തോട്ടം കളത്തില്‍തൊടുകയില്‍ ആഷിഖ് (24), സഹായി റാഷിദ് ആവേല (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനങ്ങാട് പഞ്ചായത്ത് ഓഫീസിനടുത്തുള്ള വളവില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്.

കണ്ണാടിപ്പൊയിലില്‍ നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് ലോറിയില്‍ വരികയായിരുന്ന ആഷിഖിനെ എതിര്‍ ദിശയില്‍ കാറിലെത്തിയ നാലംഗ സംഘം തടയുകയായിരുന്നു.

കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബിയര്‍ കുപ്പികള്‍ കൊണ്ട് എറിയുകയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത് ലോറിയുടെ ഉള്ളില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും ബാലുശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ലോറിക്കുള്ളിലിട്ട് ഇരുവരെയും മര്‍ദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.

ഏകരൂലിലെ ക്വാറിയില്‍ നിന്ന് മെറ്റല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നുവെന്നും ഈ ലോറിയില്‍ നേരത്തേ ഉണ്ടായിരുന്ന ഡ്രൈവറുമായാണ് തര്‍ക്കമുണ്ടായതെന്നും ആഷിഖ് പൊലീസിനോട് പറഞ്ഞു.

Leave a Reply

spot_img

Related articles

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു, പകരം മുക്കുപണ്ടം.ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച...

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...