എട മോനേ….; തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി

ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി.

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം.

ആവേശം സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രം രം​ഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീൽ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ​ഗുണ്ടകളുമാണ്.

ഇത്രയും ആളുകൾ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു. എന്നാൽ തന്റെ അച്ഛന്റെ മരണം നടന്നിരുന്നു.

ആ സമയത്ത് ആർക്കും ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർക്ക് ഭക്ഷണം നൽകുകയാണ് ചെയ്തത് എന്നാണ് അനൂപ് പൊലീസിന് നൽകിയ വിശദീകരണം.

ഇക്കാര്യങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....