പത്തനംതിട്ടയിൽ തെരുവുനായ കടിച്ച് പോലീസുകാർ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്.സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപവും കൊച്ചുവിളയിൽ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82) കരുവാറ്റ, പ്ലാവിളയിൽ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്.എല്ലാവരും അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി.തെരുവുനായകളുടെ അക്രമം തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ അഞ്ചുവരെ പലയിടങ്ങളിലായിട്ടായിരുന്നു.ജോയിയുടെ ചുണ്ട് നായ കടിച്ചുപറിച്ചു. വീടിനുസമീപത്തെ കടയിൽനിന്ന് ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണമെന്ന് ജോയി ജോർജ് പറഞ്ഞു.