പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്ത് മൂല്യങ്ങളെല്ലാം തകര്‍ന്നെന്നും അപകടാവസ്ഥയില്‍ ആണെന്നും അതിനെല്ലാം കാരണം ആര്‍എസ്‌എസ് അജണ്ട നടപ്പാക്കുന്ന ബിജെപിയാണെന്നും പിണറായി പ്രചരണപരിപാടിയില്‍ പറഞ്ഞു.
മൂല്യങ്ങളെല്ലാം തകര്‍ന്ന് രാജ്യം അപകടാവസ്ഥയിലാണ് ബിജെപി നടത്തുന്നത് മതരാഷ്ട്രവാദം ഉന്നയിക്കുന്ന ആര്‍എസ്‌എസ് അജണ്ടയാണ്.
ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് അത്.
ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെന്നും പറഞ്ഞു.
നാനൂറ് സീറ്റുകള്‍ ലഭിക്കുമെന്നാണ്് ബിജെപി പറയുന്നത്.
എന്നാല്‍ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണം.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇന്‍ഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം മുമ്ബോട്ടു വെച്ചു.
ആര്‍എസ്‌എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും ചെയ്യുന്നത്.
തങ്ങളുടെ പ്രകടന പത്രികയില്‍ വിഷയം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലിം ലീഗിന്റെ അടക്കം കൊടികള്‍ ഉയര്‍ത്താത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞു.