മോദിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല- മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് മൂല്യങ്ങളെല്ലാം തകര്‍ന്നെന്നും അപകടാവസ്ഥയില്‍ ആണെന്നും അതിനെല്ലാം കാരണം ആര്‍എസ്‌എസ് അജണ്ട നടപ്പാക്കുന്ന ബിജെപിയാണെന്നും പിണറായി പ്രചരണപരിപാടിയില്‍ പറഞ്ഞു.

മൂല്യങ്ങളെല്ലാം തകര്‍ന്ന് രാജ്യം അപകടാവസ്ഥയിലാണ് ബിജെപി നടത്തുന്നത് മതരാഷ്ട്രവാദം ഉന്നയിക്കുന്ന ആര്‍എസ്‌എസ് അജണ്ടയാണ്.

ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് അത്.

ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ് ബിജെപിയുടെ ആഭ്യന്തര ശത്രുക്കളെന്നും പറഞ്ഞു.

നാനൂറ് സീറ്റുകള്‍ ലഭിക്കുമെന്നാണ്് ബിജെപി പറയുന്നത്.

എന്നാല്‍ അത് എവിടെ നിന്ന് എന്ന് കൂടി ബിജെപി വ്യക്തമാക്കണം.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇന്‍ഡ്യ മുന്നണി നേടുമെന്ന പ്രതീക്ഷയും അദ്ദേഹം മുമ്ബോട്ടു വെച്ചു.


ആര്‍എസ്‌എസ് അജണ്ടയായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും ചെയ്യുന്നത്.

തങ്ങളുടെ പ്രകടന പത്രികയില്‍ വിഷയം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലിം ലീഗിന്റെ അടക്കം കൊടികള്‍ ഉയര്‍ത്താത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...