ഹരിപ്പാട് : ഡാണാപ്പടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.
മത്സ്യ കച്ചവടക്കാരനായ ബംഗാൾ മാർഡ സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.