ഭാര്യയും കുടുംബവും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരുവിൽ പൊലീസുകാരൻ യൂണിഫോമിൽ ജീവനൊടുക്കി. ബെഗംളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച് സി തിപ്പണ്ണ ആണ് ജീവനൊടുക്കിയത്. തിരുപ്പണ്ണയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ നിന്നുമാണ് തിപ്പണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയില്‍ നിന്നും ഭാര്യയുടെ കുടുംബത്തില്‍ നിന്നും താന്‍ മാനസിക പീഡനം നേരിടുന്നുണ്ടെന്ന് മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയ കുറിപ്പിലെ പരാമർശം. ഭാര്യയുടെ പിതാവ് തന്നെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് തിപ്പണ്ണ പറയുന്നു.