രാജ്യത്തെ യുവാക്കളുടെ വിരൽ BJP മുറിക്കുന്നു; ലോക്‌സഭയിൽ ‘ഏകലവ്യൻ’ പരാമർശവുമായി രാഹുൽ ഗാന്ധി

ലോക്സഭയിൽ ഏകലവ്യന്റെ കഥപറഞ്ഞ് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുലിന്റെ പ്രസംഗം.“ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന എന്നാണ് ആളുകൾ ഭരണഘടനയെ വിളിക്കുന്നത്, എന്നാൽ ഭരണഘടനയിൽ നമ്മുടെ രാജ്യത്തിൻ്റെ ഒരു തത്ത്വചിന്തയിൽ നിന്നുള്ള ഒരു കൂട്ടം ആശയങ്ങൾ അടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം”.“ഭരണഘടന പുതിയ ഇന്ത്യയുടെ രേഖയാണ്, ഭരണഘടനയിൽ ഉള്ളത് ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും ആശയങ്ങളാണ്. ഹാത്രസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നേരിൽ കണ്ടു, ബലാത്സംഗം ചെയ്ത പ്രതികൾ ഇപ്പോൾ സ്വതന്ത്രരായി നടക്കുകയാണ്

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...