പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച് ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന് പറഞ്ഞ മന്ത്രി നവീകരണത്തിന് എന്‍എച്ച്‌ഐ പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കി.റോഡ് പണിതതില്‍ പ്രശ്‌നമുണ്ട്. പാലക്കാട് നിന്ന് കോഴിക്കോട്ട് പോകുന്ന റോഡിന്റെ വളവില്‍ വീതി കുറവാണ്. ഇങ്ങനെ വരുമ്പോള്‍ വാഹനം വലത്തോട്ട് വരാനുള്ള പ്രവണത ഉണ്ടാവും. ഇവിടെ മാറ്റം കൊണ്ടുവരാനായി റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റും. താല്‍ക്കാലിക ഡിവൈഡറും സ്ഥാപിക്കും. റോഡ് ഉടന്‍ വീണ്ടും പരുക്കനാക്കും. – മന്ത്രി വ്യക്തമാക്കി.നാഷണല്‍ ഹൈവേ അതോറിറ്റി ചെയ്ത കണ്‍സ്ട്രക്ഷന്റെ അപാകതയാണിത്. അത് വര്‍ പരിഹരിക്കാന്‍ വിദഗ്ദരുടെ അഭിപ്രായവും നാട്ടുകാരുടെ അഭിപ്രായവും കൂടി മാനിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അവര്‍ പണം അനുവദിക്കാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സേഫ്റ്റി അതോറിറ്റി ഫണ്ടില്‍ നിന്നും ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള പണം അനുവദിച്ചു തരും. ഇതിനെ കുറിച്ച് ഇനി ഒരു വിവാദവും വേണ്ട. ഇന്നുതന്നെ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഗതാഗത മമന്ത്രി എന്ന നിലയില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ അറിയിക്കും – മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...