അപ്പോഴതാ കിടക്കുന്നു ടിക്കറ്റ്, താഴെ!

നമ്പൂരി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് തീവണ്ടിയില്‍ പോകുകയാണ്.

തീവണ്ടിയില്‍ കളവ് ഒരു സാധാരണ സംഭവമാണല്ലോ.

തിരുമേനിയുടെ കൈയിലാണെങ്കില്‍ കുറച്ചധികം സ്വര്‍ണാഭരണങ്ങളുണ്ടുതാനും.

തിരുമേനിയിരിക്കുന്ന ഒന്നാംക്ലാസ് കമ്പാര്‍ട്ട്മെന്‍റില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമായും മറ്റും.

ഷൊര്‍ണ്ണൂരെത്തിയപ്പോള്‍ അവരും ഇറങ്ങി.

അതോടെ തിരുമേനിക്ക് ഭയവും തുടങ്ങി.

രാത്രിയായതിനാല്‍ ഉറങ്ങുകയും വേണം.

എങ്ങനെ വിശ്വസിച്ചു കിടന്നുറങ്ങും.

തിരുമേനി ചിന്താധീനനായി.

അങ്ങനെയിരിക്കെ ടീട്ടിയാര്‍ കടന്നു വരുന്നതു കണ്ടപ്പോള്‍ തിരുമേനിക്കൊരുപായം തോന്നി.

ടീട്ടിയാര്‍ വന്ന് നമ്പൂരിയോട് ടിക്കറ്റാവശ്യപ്പെട്ടു.

നമ്പൂരി കീശയിലും മടിയിലും ഭാണ്ഡത്തിലുമെല്ലാം തിരയുവാന്‍ തുടങ്ങി.

എങ്ങും ടിക്കറ്റ് കാണാനില്ല.

അതിനാല്‍ ടീട്ടീയാര്‍ക്ക് ദേഷ്യം വന്നു.

അതു കണ്ട് തിരുമേനി പരിഭ്രമം നടിച്ച് ഇങ്ങനെ പറഞ്ഞു.

“പരിഭ്രമത്തിനെടേല് എട്ക്കാന്‍ മറന്നിരിരിക്കുണൂന്നാ തോന്നണേ.”

അതു കേട്ട് ടീട്ടിയാര്‍. അങ്ങനെയാണെങ്കില്‍ ഷൊര്‍ണ്ണൂരില്‍നിന്നുള്ള ചാര്‍ജ്ജും പിഴയും തരണം.

“ഷൊര്‍ണൂര്ന്നള്ളത് പോര, ഞാന്‍ കോഴിക്കോട്ട്ന്ന് കേറ്യടക്കുണു. പക്ഷേ, എന്‍റെ കൈയിലിപ്പോ അത്ര തരാല്ല്യ. എറണാകൊളത്തു ചെന്നാ ഉടനെ പെഴ്യടക്കം വാങ്ങിത്തരാം. അവടെ സറ്റേഷനില് മഹന്‍ കാത്ത് നിക്ക്ണ്ണ്ടാവും. ന്താ പോരെ!”

തിരുമേനിയുടെ ശുദ്ധതയില്‍ മയങ്ങിയ ടീട്ടിയാര്‍ രണ്ടു റെയില്‍വേ പോലീസിനെ വിളിച്ച് തിരുമേനിക്കു കാവലിരുത്തി.

അടുത്ത കമ്പാര്‍ട്ട്മെന്‍റിലേക്കു പോയി.

“ഏതായാലും നിങ്ങളെനിക്ക് കാവലിരിക്ക്യല്ലെ ഞാനൊന്നൊറങ്ങട്ടെ”

തിരുമേനി അങ്ങനെ പറഞ്ഞ് ഭയമില്ലാതെ സുഖമായുറങ്ങി.

തീവണ്ടി എറണാകുളത്തിനു തൊട്ടുമുമ്പുള്ള സ്റ്റേഷനിലെത്തിയപ്പോള്‍ നമ്പൂരി എഴുന്നേറ്റ് മൂരിനിവര്‍ന്നു മുണ്ടഴിച്ചു കുടഞ്ഞുടുത്ത് കോണകം നേരെയാക്കി.

അപ്പോഴതാ കിടക്കുന്നു ടിക്കറ്റ്. താഴെ!

നമ്പൂരി ഒട്ടധികം സന്തോഷം നടിച്ച് അതെടുത്ത് തനിക്കു കാവലിരുന്ന പോലീസുകാരെ കാണിച്ചുകൊണ്ടു പറഞ്ഞു:

“ഞാന്‍ ടിക്കറ്റെടുത്തടക്ക്ണു. ദാ. നോക്കാ പക്ഷേ, അയാള് കോട്ടും സൂട്ടും തൊപ്പ്യൊക്ക്യായിട്ട് വന്ന് ചോദിച്ചപ്പോ ഞാന്‍ അസാരൊന്നന്ധാളിച്ചിട്ട്ണ്ടാവും ന്നാ തോന്നണെ. സാരല്യ, നിങ്ങളിലൊരാള് വേം പോയി അയാളെവിളിച്ചോണ്ട് വര്വാ. എനിക്കെറങ്ങണ്ടെടെത്തെത്താറായടക്കുണു.”

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...