ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്; രണ്ടാം ഘട്ടത്തിനുള്ള പ്രചാരണത്തിന് തയാറെടുത്ത് പാര്‍ട്ടികള്‍

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്. 43 മണ്ഡലങ്ങളിലായി 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. അതിനിടെ നിശബ്ദ പ്രചാരണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ പൊതുവെ സമാധാനപരമായിരുന്നു പോളിംഗ്. പ്രചരണത്തിലെ വീറും വാശിയും പോളിങിലും പ്രതിഫലിച്ചിട്ടുണ്ട്.73% രേഖപ്പെടുത്തിയ ലോഹര്‍ദഗ ജില്ലയിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്.ക്രിക്കറ്റ് താരം ധോണിയും ഭാര്യ സാക്ഷിയും റാഞ്ചിയില്‍ വോട്ട് രേഖപ്പെടുത്തി.950 നക്‌സല്‍ ബാധിത മേഖലയിലെ ബൂത്തുകളില്‍ അതീവ സുരക്ഷ ഒരുക്കിയാണ് പോളിംഗ് നടന്നത്. ജാര്‍ഖണ്ഡില്‍ നിശബ്ദ പ്രചാരണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് മിത്ര ആരോപിച്ചു.ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രണ്ടാംഘട്ടത്തിനായുള്ള വാശിയേറിയ പ്രചാരണം മുന്നണികള്‍ ആരംഭിച്ചു. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും റാലികള്‍ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെ പ്രചാരണ രംഗത്ത് സജീവമല്ലാത്തതില്‍ ഇന്ത്യ മുന്നണിയില്‍ ചില പൊട്ടിതെറികളും ഉടലെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...