ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ പരീക്ഷണ പദ്ധതി വിജയം; തിരിച്ചെത്തിയത് 80 ടണ്ണിലധികം കുപ്പികള്‍

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ പരീക്ഷണ പദ്ധതി വിജയം. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചെടുക്കുന്ന ബെവ്‌കോയുടെ പരീക്ഷണത്തിൽ തിരിച്ചെത്തിയത് 80 ടണ്ണിലധികം കുപ്പികള്‍.പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരിച്ചെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികളാണ്.ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികള്‍ പുനര്‍സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പനിയാണ് ശേഖരിച്ചത്.

ജലാശയങ്ങളില്‍ അടക്കം പാസ്റ്റിക് മാലിന്യങ്ങള്‍ കുന്ന് കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്‌കോ പദ്ധതി നടപ്പിലാക്കിയത്. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം ഔട്ട്‌ലെറ്റുകളിലാണ് പദ്ധതിയ്ക്ക് ബെവ്‌കോ തുടക്കമിട്ടത്.2024 സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 10വരെയുള്ള കാലയളവില്‍ കണ്ണൂരിലെ ഔട്ട്‌ലെറ്റുകളില്‍ തിരിച്ചെത്തിയത് 15,86,833 പ്ലാസ്റ്റിക് കുപ്പികളാണ്. 38.835.16 കിലോ കുപ്പികളാണ് ഇങ്ങനെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയത് 42,028.34 കിലോ തൂക്കം വരുന്ന 17,30,395 കുപ്പികളാണ്.

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത് പയ്യന്നൂര്‍ ഔട്ട്‌ലെറ്റിലാണ്. 5585.8 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ കുപ്പികള്‍ തിരിച്ചെത്തിയത് മുക്കോല ഔട്ട്‌ലെറ്റിലാണ്. 6101.14 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്.തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളില്‍ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആര്‍ കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്.പിന്നീട് ഈ ക്യൂആര്‍ കോഡ് പതിച്ച കാലിക്കുപ്പികള്‍ അതേ ഔട്ട്‌ലെറ്റില്‍ തിരിച്ചു നല്‍കിയാല്‍ ഉപഭോക്താവിന് 20 രൂപ തിരിച്ചു നല്‍കുന്നതുമായി രീതി. ഈ നിലയില്‍ 2024 സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 10വരെയുള്ള കാലയളവില്‍ 6.63 കോടിയോളം രൂപയാണ് ഈ പദ്ധതി പ്രകാരം ബെവ്‌കോ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയമായതിന് പിന്നാലെ മറ്റ് ജില്ലകളിലേയ്ക്ക് കൂടി ഇത് വ്യാപിക്കാനുള്ള ആലോചനയിലാണ് ബെവ്‌കോ. സംസ്ഥാനത്തെ 284 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി പ്രതിവര്‍ഷം ശരാശരി 51 കോടി കുപ്പി വിദേശമദ്യം വില്‍ക്കുന്നതായാണ് കണക്കാക്കുന്നത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....