വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.
ബൈക്ക് ബസിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് നിന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്ക്കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
