കണ്ണൂർ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

കണ്ണൂർ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു.ഉളിയില്‍ ചിറമ്മല്‍ ഹൗസില്‍ കെ.ടി.ഫൈജാസാണ് (36) മരിച്ചത്. ഫൈജാസ് സഞ്ചരിച്ചിരുന്ന കാർ പുന്നാട്ടുവച്ച്‌ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയൂരിലെ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടം. ചക്കരക്കല്ലില്‍നിന്നു കീഴൂർ കുന്നിലേക്കു വരികയായിരുന്ന കാറും ഇരിട്ടിയില്‍നിന്ന് ഉളിയില്‍ ഭാഗത്തേക്കു വരികയായിരുന്ന ഫൈജാസ് ഓടിച്ച കാറും തമ്മിലാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറിന്‍റെയും മുൻഭാഗം തകർന്നിരുന്നു.ഫൈജാസിന്‍റെ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്ന് അദ്ദേഹം വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഫൈജാസിനെ വെളിയില്‍ എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇരിട്ടിയില്‍നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച്‌ കാറിന്‍റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഫൈജാസിനെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്

കേരളത്തിനകത്ത് നിരവധി വേദികളില്‍ മാപ്പിളപ്പാട്ട് കൊണ്ട് വിസ്മയം തീർത്ത കലാകാരനായിരുന്നു ഫൈജാസ്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ചാനലുകളില്‍ ഫൈജാസ് സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചാണ് കൈയടി നേടിയത്. മാപ്പിളപ്പാട്ടിന്‍റെ സൗന്ദര്യത്തെ ഭാവം കൊണ്ടും ആലാപന മികവുകൊണ്ടും ആസ്വാദകരുടെ മനസില്‍ ചലനം സൃഷ്‌ടിച്ച ഫൈജാസിനു സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ടായിരുന്നു. ഉളിയിലെ പരേതരായ ആബു- സുഹറ ദമ്ബതികളുടെ മകനാണ്

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...