സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്തെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് മുക്കാല്‍ ലക്ഷത്തോളം ബില്ലുകള്‍

മെയ്ന്റനന്‍സ് ഉള്‍പ്പെടെ സംസ്ഥാനത്തെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകള്‍.

അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പ് അനുമതി നല്‍കാത്തതാണ് ബില്ലുകള്‍ കെട്ടിക്കിടക്കാന്‍ കാരണം.

ഏറ്റവും കൂടുതല്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്.

മാര്‍ച്ച് 31 അവസാനിച്ചപ്പോള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകള്‍.

31നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കല്‍ 64.90 ശതമാനമാണ്.

കെട്ടിക്കിടക്കുന്ന ബില്ലുകള്‍കൂടി പാസാക്കിയിരുന്നെങ്കില്‍ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

2019-20ലെ കോവിഡ് കാലത്ത് ചെലവഴിക്കല്‍ 55.87 ശതമാനമായിരുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിനിര്‍വഹണം 85.28 ശതമാനമായിരുന്നു. 2021-22ല്‍ 88.12 ശതമാനവും.

കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളില്‍ ഏറ്റവും കൂടുതല്‍ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് 1,001.52 കോടി രൂപയുടെ 56,327 ബില്ലുകള്‍.

മാര്‍ച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണം

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...