എക്സൈസ് റെയിഡിൽ അനധികൃത വൈൻ പിടികൂടി

രാമപുരം കൂടപ്പലത്ത് എക്സൈസ് റെയിഡിൽ വീട്ടിൽ സൂക്ഷിച്ച1830 ലിറ്റർ വീര്യം കൂടിയ അനധികൃത വൈൻ പിടികൂടി.

പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി.

കൂടപ്പലം പാലയ്ക്കുക്കുന്നേൽ വീട്ടിൽ ഷാജിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ 225 ലിറ്റർ കോൾ കൊള്ളുന്ന ബാരലുകളിലും, 35 ലിറ്റർ വീതം കോൾ കൊള്ളുന്ന കന്നാസുകളിലും,ഒരു ലിറ്റർ വീതം കോൾ കൊള്ളുന്ന കുപ്പി കളിലുമായിട്ടാണ് വൈൻ അനധികൃതമായി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത്.

ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിലായിരുന്നു വിൽപ്പന.

ഇതുമായി ബന്ധപ്പെട്ട് ഷാജിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. രാജേഷ്, പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷ് തുടർനടപടികൾക്ക് നേതൃത്വം നൽകി.

റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ക്ടർമാരായ ഫിലിപ്പ് തോമസ്, അനീഷ് കുമാർ കെ.വി, പ്രിവന്റീവ് ഓഫീസർമാരായ അനിൽ വേലായുധൻ, മനു ചെറിയാൻ, ഷിബു ജോസഫ്,രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാൽ, തൻസീർ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജെ രജനി, ഡ്രൈവർ സുരേഷ് ബാബു, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...