ബിരേൻ സിംഗ് രണ്ടുവർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചു. ജനങ്ങളുടെ സമ്മർദ്ദവും, കോൺഗ്രസിന്റെ അവിശ്വാസപ്രമേയ നീക്കവും കണക്കിലെടുത്താണ് ഇപ്പോൾ ബിരേൻ സിങ് രാജിവച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.“രണ്ട് വർഷത്തോളം ബിജെപിയുടെ മുഖ്യമന്ത്രി ബിരേൻ സിംഗ് മണിപ്പൂരിൽ ഭിന്നിപ്പുണ്ടാക്കി. മണിപ്പൂരിൽ അക്രമം, ജീവഹാനി, ഇന്ത്യ എന്ന ആശയം നശിപ്പിക്കൽ എന്നിവയ്ക്കിടയിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജി കാണിക്കുന്നത് വർധിച്ചുവരുന്ന പൊതുസമ്മർദവും എസ്‌സി അന്വേഷണവും കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയവും കണക്കിലെടുത്ത് നിർബന്ധിതരായി ”രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു