വഴി തടഞ്ഞ് പിറന്നാള്‍ ആഘോക്ഷം; ഒന്നാം പ്രതി പിടിയില്‍

പൊതുറോഡില്‍ വഴി തടഞ്ഞ് പിറന്നാള്‍ ആഘോക്ഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍.പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് പിടിയിലായത്.ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. വാഹനഗതാഗതം തടസപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തില്‍ കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്.പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി 9.15 നായിരുന്നു കാർ റാലിയുമായി വഴി തടഞ്ഞ് കൊണ്ടുള്ള യുവാവിന്‍റെ പിറന്നാള്‍ ആഘോഷം. ഇരുപതോളം കാറുകളുമായി അൻപതില്‍ അധികം യുവാക്കളാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച്‌ അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു.

Leave a Reply

spot_img

Related articles

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...