ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് പരാജയം

ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റണ്‍ സ്‌റ്റെപ്‌സിന്റെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

41പന്തുകള്‍ നേരിട്ട സ്റ്റബ്‌സ്, ഏഴു ബൗണ്ടറികളോടെ 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പതാമനായി ഇറങ്ങിയ ജെറാള്‍ഡ് കോട്‌സെയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ജെറാള്‍ഡ് കോട്‌സെ ഒന്‍പത് പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. വി ബിഷ്‌ണോയ്, അര്‍ഷ്ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസണും(0)നായകന്‍ സൂര്യകുമാര്‍ യാദവുമടക്കമുള്ളവര്‍ നിരാശപ്പെടുത്തി. 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് സഹായകമായത്്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 124 റണ്‍സ് നേടിയത്. പരമ്ബരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനില്‍ നടക്കും.

Leave a Reply

spot_img

Related articles

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് നാളെ നടക്കുന്ന ഫൈനലിലെ എതിരാളി

ലോകകപ്പ് ഫൈനലില്‍ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ലയണല്‍ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്.2007-ല്‍ എഫ്സി ബാഴ്‌സലോണ...