ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. അടുത്ത വർഷം മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി.

ഇ വി എം, 370ാം വകുപ്പ് റദ്ദാക്കല്‍, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും, ഇലക്ടല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം, ഡല്‍ഹി മദ്യനയ കേസില്‍ എ എ പി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർക്ക് ജാമ്യം അനുവദിക്കല്‍ തുടങ്ങിയ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി ദേവ്‌രാജ് ഖന്നയുടെ മകനാണ്.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...